പൊള്ളുന്ന വേനലിനു ശേഷം വരുന്ന മൺസൂൺ മഴ കുളിർമ്മ നൽകുന്നതാണ്. കുട്ടികൾ കളിക്കാനും മഴയത്ത് നനയാനും ഇഷ്ടപ്പെടുന്നു. ഒട്ടുമിക്ക ആളുകളും തണുത്ത മഴ ആസ്വദിക്കുകയും വരണ്ടുണങ്ങിയ ഭൂമി പുനർജ്ജീവിച്ച് പുൽനാമ്പുകൾ കിളിർത്തുവരുന്ന ഇക്കാലം ഡോക്ടർമാർക്ക് തിരക്കിന്‍െറ കാലമാണ്. ആശുപത്രികളിലെ ഔട്ട് പേഷ്യൻറ് വിഭാഗം ഡോക്ടർമാർക്ക് മഴയത്ത് സാധാരണ വരുന്ന അസുഖങ്ങല്ക്ക് സാക്ഷികളാകുന്നു . വൈറൽ അസുഖങ്ങളായ ജലദോഷം, ചുമ, വയറിനെ ബാധിക്കുന്ന അണുബാധ, വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ( ഹെപ്പറ്റൈറ്റിസ് എ ), മലേറിയ, ഡെങ്കു എന്നിവ തലപൊക്കുന്നു.
സാധാരണ കണ്ടുവരുന്ന അസുഖം വൈറസ്ബാധമൂലമുണ്ടാകുന്ന അണുബാധകളാണ്.അത് പനിയ്ക്കും മറ്റു ലക്ഷണങ്ങൾക്കും കാരണമാകുന്നു. ഈർപ്പം വർധിക്കുന്നത് ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പ്രത്യേകിച്ച് രോഗപ്രതിരോധ ശക്തി കുറഞ്ഞവരിലേക്ക് അണുബാധ പെട്ടെന്ന് പകരാൻ കാരണമാകുന്നു. പനി, തളർച്ച, ദേഹംവേദന, ചുമ, തൊണ്ടവേദന എന്നിവ വൈറൽ പനിയുടെ ലക്ഷണങ്ങളാണ്.
ജലജന്യരോഗങ്ങളും മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്നു. അവ വയറിൽ അണുബാധ ഉണ്ടാക്കുകയും വയറിളക്കമുണ്ടാവുകയും ചെയ്യുന്നു. മലിനമായ മഴവെള്ളം ഇറ്റുവീഴുന്നത്, ശുചീകരണത്തിന്‍െറ അഭാവം, അഴുക്കുചാലിലൂടെയുള്ള ജലനിർക്ഷമനസംവിധാനം ശരിയായരീതിയിൽ നടക്കാത്തത് എന്നിവ ജലം അശുദ്ധമാകുന്നതിന് കാരണമാകുന്നു. അങ്ങനെ ജലജന്യരോഗങ്ങൾക്കു വഴിതെളിക്കുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ തെരുവിലെ ഭക്ഷണശാലയിൽനിന്നു ഭക്ഷണം കഴിക്കുന്നതും അണുബാധ ഉണ്ടാകുന്നതിനു കാരണമാകുന്നു.
വേറൊരു ജലജന്യരോഗമാണ് ഹെപ്പറ്റൈറ്റിസ് എ , മഞ്ഞപ്പിത്തമെന്ന പേരിലാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ഹെപ്പറ്റൈറ്റിസ് എ വൈറസ്ബാധമൂലം ഉണ്ടാകുന്ന ഈ രോഗം അശുദ്ധമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് പകരുന്നത്. പനി, തളർച്ച, തൊളിപ്പുറമേയും കണ്ണുകളിലും മഞ്ഞനിറം ഇരുണ്ടനിറത്തിൽ മൂത്രം പോവുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
മൺസൂൺ കാലങ്ങളിൽ ടൈഫോയ്ഡ് വർധിക്കുന്നതായി കണ്ടുവരാറുണ്ട്. എസ്.ടൈഫി എന്ന ബാക്ടീരിയ ആണ് രോഗം പടർത്തുന്നത്. ഇവയും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുന്നത്. ഉയർന്ന പനി, തലവേദന, തൊലിപ്പുറമേ തടിപ്പ്, വയറുവേദന, വയറിളക്കം എന്നിവയാണ് ചില ലക്ഷണങ്ങൾ.
വിരളമായി കണ്ടുവരുന്നതും മഴക്കാലത്ത് ഉണ്ടാകുന്നതുമായ മറ്റൊരു അസുഖമാണ് ലെപ്റ്റോസ്പൈറോസിസ് അഥവാ വെയ്ൽസ് രോഗം. അസുഖമുണ്ടാക്കുന്ന അണുക്കൾ എലിയുടെ മൂത്രം അല്ലെങ്കിൽ അസുഖം ബാധിച്ച മറ്റേതെങ്കിലും മൃഗങ്ങളുടെ മൂത്രം വെള്ളത്തിൽ കലരുകയും ആ വെള്ളവുമായി സമ്പർക്കമുണ്ടാവുകയും ചെയ്യുമ്പോയാണ് അസുഖമുണ്ടാകുന്നത്. ചെളിയിലൂടെയോ വെല്ലപ്പൊക്കത്തിലൂടെയോ നടക്കുകയും കാലിൽ മുറിവുകളോ വ്രണങ്ങളോ ഉണ്ടായിരുന്നാൽ അണുബാധയുണ്ടാകാം. ഉയർന്ന പനി , തലവേദന, രക്തം പോവുക, പേശിവേദന, കുളിര്, കണ്ണുകൾക്ക് ചുവപ്പ്, ഛർദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
മൺസൂൺകാലത്ത് ഒത്തിരി സ്ഥലങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കാനിടായാകുന്നു. അത് എലികൾ പെറ്റുപെരുകുന്നതിനു കാരണമാകുന്നു. ഇത് എലിജന്യ രോഗങ്ങളായ മലേറിയ, ഡെങ്കി എന്നിവയ്ക്കു കാരണമാകുന്നു. ഉയർന്ന പനിയും കുളിരും തലവേദന , സന്ധിവേദന, മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങൾ. ഡെങ്കുവിൻന്‍െറയും മലേറിയയുടേയും ലക്ഷണങ്ങൾ ഒരുപോലെയാണെങ്കിലും അവ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഡെങ്കു പനിക്ക് സാധാരണയായി ശക്തമായ തലവേദനയും എല്ലുകൾക്ക് വേദനയും ഉണ്ടാകാറുണ്ട്. ഇത് പെട്ടെന്ന് അപ്രത്യക്ഷമാവുമെങ്കിലും സാധാരണ തൊലിപ്പുറമേ തടിപ്പുകളായി വീണ്ടും പ്രത്യക്ഷപ്പെടുന്നു. ലാബ് ടെസ്റ്റുകൾ രോഗനിർണ്ണയം ഉറപ്പാക്കുന്നു. ഈയിടെയായി കൊതുകു പരത്തുന്ന രോഗമായ ചിക്കുൻഗുനിയയും കണ്ടുവരുന്നു.
മഴക്കാലത്ത് അണുബാധയ്ക്കെതിരെ ചില അടിസ്ഥാന മുൻകരുതലുകൾ എടുക്കേണ്ടതാണ് .
1. മലിനമാകാൻ സാധ്യതയുള്ള ഭക്ഷണവും വെള്ളവും ഒഴിവാക്കുക.
2. കുടിക്കുവാൻ സുരക്ഷിതമായ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക .
3. വ്യക്തി ശുചിത്വം ഉറപ്പുവരുത്തണം. ഭക്ഷണം പാകം ചെയ്യുന്നതിനുമുമ്പും കഴിക്കുന്നതിനു മുമ്പും ടോയ്‌ലെറ്റിൽ പോയി വന്നതിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ഇത് ജലജന്യ രോഗങ്ങളെ തടയും.
4. ഈച്ച കയറാതിരിക്കുവാൻ ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കുക.
5. മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലും നടക്കുമ്പോൾ അനുയോജ്യമായ പാദരക്ഷ ധരിക്കുക. പോയിവന്നതിനുശേഷം സോപ്പ് ഉപയോഗിച്ച് കാൽപ്പാദങ്ങൾ വൃത്തിയായി കഴുകുക.
6. ലക്ഷണങ്ങൾ ഒന്നും നിസ്സാരമായി കാണരുത്. സമയത്ത് അനുയോജ്യമായ വൈദ്യോപദേശം തേടേണ്ടതാണ്. മഴക്കാലത്ത് വീട്ടുവൈദ്യവുമായി സമയം കളയരുത്. ചികിത്സക്ക് കാലതാമസമുണ്ടാകുന്നത് അസുഖങ്ങൾ സങ്കീർണമാവാൻ വഴിതെളിക്കും.
ഈ മുൻകരുതലുകൾ എടുത്താൽ മഴക്കാലം നമുക്ക് ആസ്വദിക്കാനും വേനൽക്കാലത്തെ ചൂടിന്‍െറഓർമകളെ വിട്ട് ശാന്തമായിരിക്കാനും സാധിക്കും.

0 comments:
Post a Comment