Tuesday, 17 November 2015

ആധുനിക സാങ്കേതികതയും, പ്രഗത്ഭ ഡോക്ടർമാരുമായി റോബോട്ടിക് സർജറിയിൽ ആസ്റ്റർ മികവ് തെളിയിക്കുന്നു.

On Tuesday, November 17, 2015


 
 ദുബായ്, യുഎഇ; നവംബർ 17, 2015: ആസ്റ്റർ ഡീ എം ഹെൽത്ത്കെയറിടെ വിവിധ ആശുപത്രികളിലെ ഡോക്ടർമാർ വാരന്ത്യത്തിൽ, ഗ്യാസ്ട്രോഎൻട്രോളജി, യൂറോളജി എന്നി വിഭാഗങ്ങളിലെ വിദഗ്ധരുടെ കോൺഫറൻസിൽ പങ്കെടുത്തു. പ്രമേഹം, കരൾ വീക്കം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ, ബ്ലാഡർ ക്യാൻസർ, അമിതവണ്ണം, ശിശുരോഗ ചികിത്സ എന്നിവയെ കുറിച്ചുള്ള വിശദമായ ചർച്ചകളിൽ വിദഗ്ധ ഡോക്ടർമാർ ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

 ഇത്തരം കോൺഫറൻസുകൾ സംഘടിപ്പിക്കുന്നതിൽ പ്രാവീണ്യം നേടിയ ആസ്റ്റർ ഡി എം ഹെൽത്ത്കെയറിടെ തന്നെ സ്ഥാപനമായ സിനെർജ് ആണ് പരിപാടികൾ തയ്യാറാക്കിയത്. മിഡിൽ ഈസ്റ്റിലേയും, ഇന്ത്യയിലേയും, ആസ്റ്റർ ആശുപത്രികൾ, മെഡ്കെയർ ഹോസ്പിറ്റൽ & ക്ലിനിക്സ്, മിംസ് ആസ്റ്റർ മെഡ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം കോൺഫറൻസിൽ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വിദഗ്ധമായ ചികിത്സാരീതികളെക്കുറിച്ച് ആസ്റ്ററിലെ ഡോക്ടർമാർക്ക് കൂടുതൽ അറിവു പകരുക എന്ന ലക്ഷ്യത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.

 അൽ മക്തൂംഫൗണ്ടേഷടെ ഷെയ്ക്ക് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ഫോർ മെഡിക്കൽ സയൻസ് എക്സിക്യുട്ടീവ് ഡയറക്ടറായ അബ്ദുള്ള ബിൻ സോഗത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.

 ആമാശയം, മൂത്രാശയം അലട്ടുന്ന രോഗങ്ങൾക്ക് ഏറ്റവും വിദഗ്ധമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചു കോൺഫറൻസിൽ വിശദമായി ചർച്ച ചെയ്തു. അത്യാധുനികമായ എൻഡോസ്കോപിക് റെട്ട്രോഗ്രേഡ് ചോലാങ്കിയോ പാൻക്രിയേറ്റോഗ്രഫി (ERCP), ശരീരത്തിൽ വളരെ കുറച്ചു ശസ്ത്രക്രിയ ആവശ്യമായ റോബോട്ടിക് സർജറി എന്നിവ കോൺഫറൻസിൽ ചർച്ചയായി. ഇത്തരത്തിലുള്ള നവീനമായ ചികിത്സാ രീതികൾ, ആഗ്നേയഗ്രന്ഥി, കരൾ, വൃക്കസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് എങ്ങിനെ ഫലപ്രദമായി ചികിത്സിക്കാമെന്നതിനെക്കുറിച്ചും കോൺഫറൻസ് ചർച്ച ചെയ്തു

 ഏറ്റവും ഫലപ്രദമായ ചികിത്സ നൽകുന്നതിൽ മാത്രമല്ല, തങ്ങളുടെ ഡോക്ടർമാരുടെ വൈദഗ്ധ്യം തുടർപഠനങ്ങളിലൂടെ കൂടുതൽ മികവുറ്റതാക്കാൻ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ പ്രതിഞ്ജാബദ്ധരാണെന്ന് ചെയർമാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു. ഗ്യാസ്ട്രോഎൻട്രോളജി, യൂറോളജി എന്നിവയ്ക്ക് വർഷം തങ്ങളുടെ കോൺഫറൻസ് പ്രാധാന്യം നൽകിയത്, ആസ്റ്ററിൽ എത്തുന്നവർക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പു വരുത്തുമെന്നതിടെ തെളിവാണ്

കോൺഫറൻസിൽ പങ്കെടുത്തവർക്ക് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരപ്രകാരം 4.75 തുടർ ആരോഗ്യപഠന മണിക്കൂറുകൾ ലഭിക്കും.കഴിഞ്ഞ പത്തു വർഷമായി ഇത്തരത്തിൽ അംഗീകാരം ലഭിക്കുന്ന നിരവധി  തുടർവൈദ്യപഠന സമ്മേളനങ്ങൾ സിനെർജ് സംഘടിപ്പിച്ചിട്ടുണ്ട്.
 
 സദസ്സിനെ സ്വാഗതം ചെയ്തുകൊണ്ട് സിനെർജ് ചീഫ് കൺവീനറായ ഡോക്ടർ പി.എം.എം സയീദ് ഇനിയും ഇത്തരത്തിലുള്ള സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും, അതിലൂടെ വിവിധ വിഷയങ്ങളിൽ ഗൗരവതരമായ പഠനം സാധ്യമാക്കുമെന്നും പറഞ്ഞു. സമ്മേളനങ്ങൾ വഴി വൈദ്യപരിശോധന കൂടുതൽ ഫലവത്താക്കാമെന്നും, അതു സമൂഹത്തിന് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

 ആസ്റ്റർ ഡി എം ഹെൽത്ത്കെയർ ശ്രംഖലയിലെ മാത്രമല്ല, രാജ്യാന്തര തലത്തിലെ പ്രമുഖരും സിനെർജ് സംഘടിപ്പിക്കുന്ന കോൺഫറൻസുകളിൽ പങ്കെടുത്ത് അവരുടെ അറിവ് ആസ്റ്ററിലെ ഡോക്ടർമാരുമായി പങ്കുവെയ്ക്കുന്നു. ഇതിലൂടെ ആരോഗ്യമേഖലയിൽ അറിവു പങ്കിടുന്ന ഒരു വലിയ രാജ്യാന്തര സമൂഹത്തിന് രൂപം നൽകുകയാണ് ആസ്റ്ററിടെ ലക്ഷ്യം

 കോൺഫറൻസിൽ പങ്കെടുത്ത ഡോക്ടർമാർ അവതരിപ്പിച്ച പ്രബന്ധങ്ങൾ ഇവയാണ്. ഡോ. ഇമാദ് ഫയ്യാദ്,ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്, മെഡ്കെയർ ഹോസ്പിറ്റൽ (ദീർഘകാലമായുള്ള മലബന്ധരോഗം), ഡോ. ജയകുമാർ ബി. കണ്ണൻ, സ്പെഷ്യലിസ്റ്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്, ആസ്റ്റർ മെഡിക്കൽ സെന്റർ യുഎഇ (മദ്യ-ഇതര കരൾ വീക്കം), ഡോ. മിസ്സിസ് ഫൊറോസം കെസ്റി, സ്പെഷ്യലിസ്റ്റ് അഡൾട്ട് & പീഡിയാട്രിക് യൂറോളജിസ്റ്റ്, മെഡ്കെയർ ഹോസ്പിറ്റൽ, യുഎഇ (പീഡിയാട്രിക് UTI), ഡോ. അനീഷ്കുമാർ,ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്, മിംസ്, ഇന്ത്യ (പ്രമേഹവും കരളും); ഡോ. ഇയൂബ് അലി,  ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി, ഇന്ത്യ (ഈസോഫഗൽ സർജറി); ഡോ. പ്രശാന്ത് എസ് നായർ സ്പെഷ്യലിസ്റ്റ് യൂറോളജിസ്റ്റ്, ആസ്റ്റർ മെഡിക്കൽ സെന്റർ, യുഎഇ (ടിആർടിയുടെ ദൂഷ്യ ഫലങ്ങൾ); ഡോ. അമൽ പ്രേമചന്ദ്ര ഉപാധ്യായ, സ്പെഷ്യലിസ്റ്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ആസ്റ്റർ ഹോസ്പിറ്റൽ, യുഎഇ ആഗ്നേയഗ്രന്ഥി രോഗങ്ങളിൽ ERCP); ഡോ. ടി. കിഷോർ, I¬kÄ«âv  യൂറോളജിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി, ഇഡ്നിയ (റോബോട്ടിക് സർജറി); ഡോ. തോമസ് അമ്പാട്ട് നൈനാൻ, സ്പെഷ്യലിസ്റ്റ് യൂറോളജിസ്റ്റ്, ആസ്റ്റർ മെഡിക്കൽ സെന്റർ, യുഎഇ (ബ്ലാഡർ ക്യാൻസറിന്റെ പ്രതിരോധം)

0 comments:

Post a Comment